ശ്രീനഗറിലേക്കു പോകേണ്ടിയിരുന്ന ജെറ്റ് എയര്‍വെയ്സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ചിറക് പറന്നുയരുന്നതിനു മുന്‍പായി മറ്റൊരു വിമാനത്തിലിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ അപകടം ഒഴിവായി. വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ശ്രീനഗറിലേക്കു പോകേണ്ടിയിരുന്ന ജെറ്റ് എയര്‍വെയ്സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ചിറക് പറന്നുയരുന്നതിനു മുന്‍പായി മറ്റൊരു വിമാനത്തിലിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
ഉച്ചകഴിഞ്ഞു 2.50ന് പുറപ്പെടേണ്ടിയിരുന്ന 9ഡബ്ല്യു 603 നമ്പരിലുള്ള ജെറ്റ് എയര്‍വെയ്സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജെറ്റ് എയര്‍വെയ്സിന്റെ തന്നെ മറ്റൊരു വിമാനവുമായാണ് ഇടിച്ചതെന്നാണ് സൂചന. അതേസമയം അപകടത്തിന്റെ ആഘാതത്തെക്കുറിച്ചോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.