മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയാക്കാനാണ് തീരുമാനമായത്. അതേസമയം പരമാവധി ചാര്‍ജ് 40ല്‍ നിന്ന് 50 രൂപയുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനനുസൃതമായി കിലോമീറ്ററുകളിലും നിരക്ക് കൂടും.
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. ഡല്‍ഹി മെട്രോയില്‍ യാത്രനിരക്ക് കൂട്ടണമെന്ന മൂന്നംഗ ചാര്‍ജ് നിര്‍ണയ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. നിര്‍ദേശം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയാക്കാനാണ് തീരുമാനമായത്. അതേസമയം പരമാവധി ചാര്‍ജ് 40ല്‍ നിന്ന് 50 രൂപയുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനനുസൃതമായി കിലോമീറ്ററുകളിലും നിരക്ക് കൂടും. ബുധനാഴ്ച മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയാണ് പുതിയ നിരക്ക് പ്രാബല്യത്തിലുണ്ടാവുക.
ഒക്‌ടോബര്‍ മുതല്‍ വീണ്ടും നിരക്ക് വര്‍ധനയുണ്ടാവുമെന്നും ഡി.എം.ആര്‍.സി വ്യക്തമാക്കി. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പഴയ നിരക്കായിരിക്കും ഈടാക്കുക. 2009ലാണ് അവസാനമായി മെട്രോയില്‍ ചാര്‍ജ് വര്‍ധനയുണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.