
ന്യൂഡല്‍ഹി: എസ്ബിഐ സൗജന്യ എടിഎം ഇടപാട് നിര്‍ത്തുന്നു. ഇനി മുതല്‍ ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. മുഷിഞ്ഞ നോട്ടുകള്‍ മാറ്റുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ സര്‍വീസ് ചാര്‍ജ് നിലവില്‍ വരും.
നിലവില്‍ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങള്‍ സൗജന്യമായിരുന്നു. ഇതാണ് പുതിയ സര്‍ക്കുലര്‍ പ്രകാരം ഇല്ലാതാകുന്നത്. എടിഎമ്മുകളില്‍ നിന്ന് പണം കിട്ടിയില്ലെങ്കിലും സര്‍വീസ് ചാര്‍ജുണ്ടാകും. അതേസമയം ബാങ്കുകളില്‍ ഇതുവരെ ഇത്തരമൊരു നിര്‍ദേശം എത്തിയിട്ടില്ലെന്ന് ശാഖ തലത്തിലെ ജീവനക്കാര്‍ പറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ എസ്ബിഐ നടപ്പിലാക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ഇപ്രകാരമാണെന്നാണ് ലഭിക്കുന്ന വിവരം. ഓണ്‍ലൈന്‍-മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ബാധകമാണ്. ഒരുലക്ഷം രൂപ വരെ അഞ്ചുരൂപയും രണ്ടുലക്ഷം രൂപ വരെ 15 രൂപയുമാണ് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് നികുതിയായി ഈടാക്കുന്നത്.
5,000 രൂപ വരെയുളള 20 മുഷിഞ്ഞ നോട്ടുകള്‍ വരെ മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് ആവശ്യമില്ല. 20ല്‍ അധികം നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവനനികുതിയും കൊടുക്കേണ്ടി വരും. 5,000 രൂപയിലും അധികമാണെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവന നികുതി അല്ലെങ്കില്‍ 1,000 രൂപയ്ക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയില്‍ അധികം വരുന്നത് ഏതാണോ അതാണ് ഈടാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.