Currency

പഴയ വാഹനങ്ങള്‍ക്കും ഓണ്‍ലൈനിലൂടെ നികുതി അടയ്ക്കാം

സ്വന്തം ലേഖകന്‍Friday, May 12, 2017 11:22 am

സ്വകാര്യവാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും അടിസ്ഥാന വിവരങ്ങളും നല്‍കുകയാണ് വേണ്ടത്. ഉടമയ്ക്ക് താത്കാലിക രസീത് ലഭിക്കും.

തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ നികുതിയും ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം നിലവില്‍ വന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് നികുതി അടയ്ക്കാവുന്നത്. നേരത്തെ പുതിയ വാഹനങ്ങളുടെ നികുതി മാത്രമാണ് ഓണ്‍ലൈനില്‍ സ്വീകരിച്ചിരുന്നത്. പഴയവാഹനങ്ങളുടെ നികുതി ഓഫീസുകളിലെ കൗണ്ടറുകളില്‍ മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്.

സ്വകാര്യവാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും അടിസ്ഥാന വിവരങ്ങളും നല്‍കുകയാണ് വേണ്ടത്. ഉടമയ്ക്ക് താത്കാലിക രസീത് ലഭിക്കും.

ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക്, ഓണ്‍ലൈന്‍ പെയ്മെന്റ് സമയത്ത് വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി, തൊഴിലാളി ക്ഷേമനിധി എന്നിവയുടെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇതിന്റെ സാധുത പരിശോധിച്ചതിന് ശേഷം ഏഴുദിവസത്തിനുള്ളില്‍ മാത്രമെ ടാക്സ് രസീത് ലഭിക്കുകയുള്ളൂ. ഈ കാലയളവിനുള്ളിലും ടാക്സ് രസീത് ലഭിച്ചിട്ടില്ലെങ്കില്‍ വാഹന ഉടമ ബന്ധപ്പെട്ട ആര്‍.ടി.ഓഫീസുമായി ബന്ധപ്പെടണം.

ഇന്‍ഷുറന്‍സ്, ക്ഷേമനിധി, ഫിറ്റ്നസ് രേഖകള്‍ കൃത്യമാണെങ്കില്‍ മാത്രമേ അന്തിമരേഖ ലഭിക്കുകയുള്ളൂ. വാഹന ഉടമയുടെ ഇമെയിലിലൂടെയും നികുതി രസീത് ലഭിക്കും. എസ്.ബി.ഐ.ക്ക് പുറമെ, ഫെഡറല്‍, കാനറ, കോര്‍പ്പറേഷന്‍, ഐ.ഡി.ബി.ഐ. ബാങ്ക് അക്കൗണ്ടുകള്‍ വഴി പണമടയ്ക്കാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x