ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്നോളജീസ്, യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് കോര്പ്പറേഷന്, ഡി.എക്സ്.സി ടെക്നോളജി, ഫ്രാന്‍സ് ആസ്ഥാനമായ കാപ്ജെയ്മിനി എസ്.എ എന്നിവയാണ് ജീവനക്കാരെ വന്‍തോതില്‍ പിരിച്ചു വിടലിനൊരുങ്ങുന്നത്.
ന്യൂഡല്‍ഹി: ഏഴ് പ്രമുഖ ഐ.ടി കമ്പനികള്‍ ഈ വര്‍ഷം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു. കുറഞ്ഞത് 56,000 ജീവനക്കാരെയെങ്കിലും ഈ വര്‍ഷം ഐടി കമ്പനികള്‍ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് ഭരണകൂടം വിസ നയങ്ങളിലും മറ്റും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഐ.ടി കമ്പനികള്‍ ഇത്തരത്തിലൊരു കടുത്ത തീരുമാനമെടുത്തത്.
ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്നോളജീസ്, യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് കോര്പ്പറേഷന്, ഡി.എക്സ്.സി ടെക്നോളജി, ഫ്രാന്‍സ് ആസ്ഥാനമായ കാപ്ജെയ്മിനി എസ്.എ എന്നിവയാണ് ജീവനക്കാരെ വന്‍തോതില്‍ പിരിച്ചു വിടലിനൊരുങ്ങുന്നത്. ഈ കമ്പനികളിലായി മൊത്തം 12 ലക്ഷം ജീവനക്കാരാണ് ജോലിചെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.