Currency

പൂനെയില്‍ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി; യാത്രക്കാര്‍ സുരക്ഷിതര്‍

സ്വന്തം ലേഖകന്‍Saturday, May 13, 2017 11:46 am

ഇന്നലെ വൈകുന്നേരം 6.50 ഓടെയായിരുന്നു സംഭവം. 152 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്നെത്തിയ എഎല്‍ 849 വിമാനമാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെയെല്ലാം വിമാനത്തില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കി.

മുംബൈ: പൂനെ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി. ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ വൈകുന്നേരം 6.50 ഓടെയായിരുന്നു സംഭവം. 152 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്നെത്തിയ എഎല്‍ 849 വിമാനമാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെയെല്ലാം വിമാനത്തില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കി. സംഭവത്തെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x