Currency

തിരക്കുള്ള വിമാനത്താവളം; ലണ്ടനിലെ ഗാറ്റ്വികിനെ മറികടന്ന് മുംബൈ ഒന്നാമത്

സ്വന്തം ലേഖകന്‍Sunday, May 14, 2017 6:51 pm

ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തെ മറികടന്നാണ് മുംബൈ ഈ നേട്ടം കൈവരിച്ചത്. 4.52 കോടി യാത്രക്കാരാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. ഗാറ്റ്വിക് വിമാനത്താവളം വഴി 4.4 കോടി യാത്രക്കാരും.

മുംബൈ: ഒറ്റ റണ്‍വേയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം തിരക്കുള്ളതെന്ന റെക്കോര്‍ഡ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തെ മറികടന്നാണ് മുംബൈ ഈ നേട്ടം കൈവരിച്ചത്. 4.52 കോടി യാത്രക്കാരാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. ഗാറ്റ്വിക് വിമാനത്താവളം വഴി 4.4 കോടി യാത്രക്കാരും.

റെക്കോര്‍ഡ് വിമാനത്താവളത്തിന് അഭിമാനം നല്‍കുന്നതാണെങ്കിലും ഒറ്റ റണ്‍വേയിലൂടെ മുഴുവന്‍ വിമാനങ്ങളെയും പറത്തിവിടാനും നിലത്തിറക്കാനും എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കഠിനപ്രയത്നമാണു നടത്തുന്നത്. ഇവിടെ ഒരോ 65 സെക്കന്‍ഡിലും വിമാനം പറന്നുയരുകയോ നിലത്തിറങ്ങുകയോ ചെയ്യുന്നുണ്ട്.

ഡല്‍ഹി, ദുബായ്, സിംഗപ്പൂര്‍, സിഡ്നി, ന്യൂയോര്‍ക്ക് തുടങ്ങിയ വന്‍നഗരങ്ങളിലെയെല്ലാം വിമാനത്താവളങ്ങളില്‍ ഒന്നിലധികം റണ്‍വേകള്‍ ഉള്ളപ്പോഴാണ് ഏറ്റവും തിരക്കേറിയ മുബൈ വിമാനത്താവളം ഒറ്റ റണ്‍വേയില്‍ പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ് മേഖല വിപുലീരിക്കാന്‍ ഒരുങ്ങുകയാണ് വിമാനത്താവളത്തിന്റെ ഉടമസ്ഥതയുള്ള മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x