മുസ്ലിം സ്ത്രീ ഇദ്ദ കാലയളവില്‍ വിവാഹം ചെയ്താല്‍ അത് അസാധുവായി കാണാനാവില്ലെന്ന് ഡല്‍ഹി സിറ്റി കോടതി. വിവാഹമോചിതയായ സ്ത്രീ മൂന്നു മാസം കാത്തിരുന്ന ശേഷമേ പുനര്‍വിവാഹം കഴിക്കാന്‍ പാടുള്ളൂ എന്ന വാദം കോടതി തള്ളി.
ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീ ഇദ്ദ കാലയളവില്‍ വിവാഹം ചെയ്താല്‍ അത് അസാധുവായി കാണാനാവില്ലെന്ന് ഡല്‍ഹി സിറ്റി കോടതി. വിവാഹമോചിതയായ സ്ത്രീ മൂന്നു മാസം കാത്തിരുന്ന ശേഷമേ പുനര്‍വിവാഹം കഴിക്കാന്‍ പാടുള്ളൂ എന്ന വാദം കോടതി തള്ളി.
ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ ഭര്‍ത്താവ് നല്കിയ ഹര്‍ജിയിലാണ് കോടതി വിധി. ആദ്യ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയ സ്ത്രീ ഇദ്ദ കാലയളവിലാണ് തന്നെ വിവാഹം ചെയ്തതെന്നും അതുെകാണ്ട് വിവാഹം അസാധുവാണെന്നും ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് ഹര്‍ജി നല്‍കിയത്. കോള്‍ ഇന്ത്യ ലിമിറ്റഡില്‍ ജീവനക്കാരനായ ഭര്‍ത്താവില്‍നിന്ന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും ജീവനാംശവും തേടിയാണ് ഭാര്യ കോടതിയെ സമീപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.