Currency

റെയില്‍വെ സ്റ്റേഷനുകളിലെ വൃത്തി; ഇന്ത്യയില്‍ ഒന്നാമത് വിശാഖപട്ടണം

സ്വന്തം ലേഖകന്‍Saturday, May 20, 2017 11:20 am

റെയില്‍വേ സ്റ്റേഷനുകളിലെ നിലവാരം കണക്കാക്കി നടത്തിയ സര്‍വേയിലാണ് വിശാഖപട്ടണം ഒന്നാം സ്ഥാനത്തെത്തിയത്. ഹൈദരാബാദിലെ സെക്കന്തരാബാദ് രണ്ടാം സ്ഥാനത്തും, ജമ്മു കാശ്മീരിലെ ജമ്മുതാവി റെയില്‍വേ സ്റ്റേഷന്‍ മൂന്നാം സ്ഥാനത്തുമാണ്.

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സര്‍വേയില്‍ തിരഞ്ഞെടുത്തു. റെയില്‍വേ സ്റ്റേഷനുകളിലെ നിലവാരം കണക്കാക്കി നടത്തിയ സര്‍വേയിലാണ് വിശാഖപട്ടണം ഒന്നാം സ്ഥാനത്തെത്തിയത്. ഹൈദരാബാദിലെ സെക്കന്തരാബാദ് രണ്ടാം സ്ഥാനത്തും, ജമ്മു കാശ്മീരിലെ ജമ്മുതാവി റെയില്‍വേ സ്റ്റേഷന്‍ മൂന്നാം സ്ഥാനത്തുമാണ്. അതേസമയം തിരക്കുണ്ടെങ്കിലും അഴക്കുപുരണ്ട സ്റ്റേഷന്‍ എന്ന ദുഷ്പേരാണ് ബീഹാറിലെ ദര്‍ബങ്ക സ്റ്റേഷനുള്ളത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്.

‘സ്വഛ് റെയില്‍’ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ സ്റ്റേഷനില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ശൗചാലയങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, കച്ചവട സ്ഥാപനങ്ങള്‍, കാത്തിരിപ്പ് കേന്ദ്രം, യാത്രക്കാരുടെ അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്. എ2 വിഭാഗത്തില്‍ പഞ്ചാബിലെ ബീസ് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം സ്ഥാനവും, ഖമ്മം (തെലങ്കാന), അഹ്മദ് നഗര്‍ (മഹാരാഷ്ട്ര) എന്നിവ യഥാവിധി രണ്ടും മൂന്നും സ്ഥാനം നേടി. ബംഗളൂരു പത്താം സ്ഥാനത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരണാസിക്ക് 14ാം റാങ്കാണുള്ളത്. ബീഹാറിലെ ദര്‍ബംഗ, ജോഗ്ബാനി സ്റ്റേഷനുകളാണ് ഏറ്റവും വൃത്തിഹീനമായവ.

സ്റ്റേഷനുകളുടെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാത്തില്‍ വ്യത്യസ്ഥ വിഭാഗങ്ങളായി തരം തിരിച്ചായിരുന്നു സര്‍വ്വേ. രാജ്യത്തെ 407 റെയില്‍വേ സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ നടത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x