തേജസിലെ ഓരോ സീറ്റിലും എല്‍.സി.ഡി. സ്ക്രീനുണ്ടാവും. ആവശ്യ സമയങ്ങളില്‍ ചായയും കാപ്പിയും നല്കുന്ന വെന്‍ഡിങ് മെഷീനുകളും ഓട്ടോമാറ്റിക് വാതിലുകളും സൗജന്യ വൈഫൈയും ഉള്‍പ്പെടെ 22 സവിശേഷതകളുമായാണ് ആഡംബരവണ്ടി എത്തുന്നത്.
മുംബൈ: അത്യാധുനിക സൗകര്യങ്ങളോടെയെത്തുന്ന തേജസ് എക്സ്പ്രസ് തിങ്കളാഴ്ച ആദ്യയാത്ര ആരംഭിക്കും. മുംബൈ ഛത്രപതി ശിവജി ടെര്മിനസില് നിന്ന് ഗോവയിലെ കര്‍മാലി വരെയാണ് ആദ്യയാത്ര. കപൂര്‍ത്തല റെയില്‍കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച തേജസ് യാത്ര സുഖപ്രദമാകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. തേജസിലെ ഓരോ സീറ്റിലും എല്‍.സി.ഡി. സ്ക്രീനുണ്ടാവും. ആവശ്യ സമയങ്ങളില്‍ ചായയും കാപ്പിയും നല്കുന്ന വെന്‍ഡിങ് മെഷീനുകളും ഓട്ടോമാറ്റിക് വാതിലുകളും സൗജന്യ വൈഫൈയും ഉള്‍പ്പെടെ 22 സവിശേഷതകളുമായാണ് ആഡംബരവണ്ടി എത്തുന്നത്.
മുംബൈ-ഗോവ പാതയില്‍ നേരത്തേയുണ്ടായിരുന്ന ഡബിള്‍ ഡെക്കര്‍ ട്രെയിന്റെ സമയത്താണ് ആഴ്ചയില്‍ അഞ്ചുദിവസം തേജസ് ഓടുക എന്നാണറിയുന്നത്. രാവിലെ അഞ്ചുമണിക്ക് സി.എസ്.ടി.യില്‍ നിന്ന് പുറപ്പെടുന്ന തേജസ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കര്‍മാലിയിലെത്തും. തിരിച്ച് രണ്ടരയ്ക്ക് പുറപ്പെട്ട് രാത്രി പതിനൊന്നിന് സി.എസ്.ടി.യിലെത്തും.
തേജസിന്റെ ടിക്കറ്റ് നിരക്ക് ശതാബ്ദിയെക്കാള്‍ 20 ശതമാനം കൂടുതലായിരിക്കും. ശതാബ്ദിയിലേതുപോലെ ഭക്ഷണവിലകൂടി ചേര്‍ത്താണ് ടിക്കറ്റ് ഈടാക്കുക. ഇരുപതുകോച്ചുള്ള ട്രെയിനില്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പോകാന്‍ സുരക്ഷിത ഇടനാഴികളുണ്ടാവും. മുംബൈ-ഗോവക്കുപിന്നാലെ ഡല്‍ഹി-ചണ്ഡീഗഢ് പാതയിലും തേജസ് ഓടിക്കും. പിന്നീട് മറ്റുനഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.