അറുപത് ബിരുദകോഴ്‌സുകളിലെ 56,000 സീറ്റുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കല്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ആരംഭിച്ചു. ഡി.യു.വിന് കീഴിലുള്ള 63 കോളേജുകളിലേക്ക് ജൂണ്‍ 12 വരെ ഡി.യു.വിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ചെയ്യാം. ഇത്തവണ ഒന്‍പത് കോഴ്‌സുകളിലേക്ക് (പ്രവേശന പരീക്ഷ ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ്) നടത്തും.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല (ഡി.യു.)യിലെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അറുപത് ബിരുദകോഴ്‌സുകളിലെ 56,000 സീറ്റുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കല്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ആരംഭിച്ചു. ഡി.യു.വിന് കീഴിലുള്ള 63 കോളേജുകളിലേക്ക് ജൂണ്‍ 12 വരെ ഡി.യു.വിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ചെയ്യാം. ഇത്തവണ ഒന്‍പത് കോഴ്‌സുകളിലേക്ക് (പ്രവേശന പരീക്ഷ ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ്) നടത്തും. ഇവയുടെയും പി.ജി., എം.ഫില്‍, പിഎച്ച്.ഡി. എന്നിവയുടെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മെയ് 31ന് ആരംഭിക്കും.
കഴിഞ്ഞ വര്‍ഷമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ ഒരു അപേഷാഫോം മാത്രം പൂരിപ്പിച്ചാല്‍ മതി. ജൂണ്‍ 12 വരെ അപേക്ഷ തിരുത്താം. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഫലംവരുമ്പോള്‍ മാര്‍ക്കിന്റെ കോളം പൂരിപ്പിച്ചാല്‍ മതിയാകും. രജിസ്‌ട്രേഷന്‍ സമയത്ത് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടുവിന്റെ മാര്‍ക്ക് ഷീറ്റ് എന്നിവ സ്‌കാന്‍ ചെയ്ത് നല്‍കണം. സംവരണമുള്ളവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം തേടുന്നവര്‍ അനുബന്ധരേഖകള്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ മാസം 31 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഹെല്‍പ്പ് ഡസ്‌കുമായി ബന്ധപ്പെടാം. നോര്‍ത്ത് കാമ്പസിലെ (ഗേറ്റ് 4) കോണ്‍ഫറന്‍സ് ഹാളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 01127006900 എന്ന നമ്പറിലും വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെടാം. ജൂലായ് 20നാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.