Currency

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ശനിയാഴ്ച; മോഡറേഷന്‍ നല്‍കും

സ്വന്തം ലേഖകന്‍Friday, May 26, 2017 1:18 pm

മോഡറേഷന്‍ സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ വിധി അനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും നടക്കുക. മോഡറേഷന്‍ റദ്ദാക്കുന്ന തീരുമാനം പരീക്ഷ കഴിഞ്ഞാണ് വന്നത്. ഇത് ചൂണ്ടിക്കാട്ടി ഇക്കൊല്ലം മോഡറേഷന്‍ നടപ്പാക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു.

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. മോഡറേഷന്‍ സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ വിധി അനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും നടക്കുക.

മോഡറേഷന്‍ റദ്ദാക്കുന്ന തീരുമാനം പരീക്ഷ കഴിഞ്ഞാണ് വന്നത്. ഇത് ചൂണ്ടിക്കാട്ടി ഇക്കൊല്ലം മോഡറേഷന്‍ നടപ്പാക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ അപ്പീല്‍ പോകേണ്ടതില്ല എന്നാണ് ബോര്‍ഡ് തീരുമാനം. നേരത്തെ മോഡറേഷനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്ക നിലനിന്നിരുന്നു.

അതേസമയം ഫലപ്രഖ്യാപനം വൈകിയാല്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു രക്ഷിതാക്കള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x