
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷം വിജയം 82 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയ ശതമാനം കുറഞ്ഞിട്ടുണ്ട്. 1.05 ശതമാനമാണ് വിജയിച്ചവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളത്. അതേസമയം ഈ വര്‍ഷവും മോഡറേഷന്‍ മാര്‍ക്കോട് കൂടിയാണ് ഫലം പ്രഖ്യാപിച്ചത്.
99.6 ശതമാനം മാര്‍ക്ക് നേടിയ ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിനി രക്ഷാ ഗോപാലിനാണ് ഇത്തവണ ഒന്നാം റാങ്ക്. 10,98,891 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. Cbse results.nic.in, Cbse.nic.in എന്നീ വെബ്‌സൈറ്റിലൂടെ ഫലമറിയാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.