
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇത്തവണ റെക്കോഡ് വേഗത്തിലാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ രണ്ടാം വര്‍ഷ ക്ലാസുകള്‍ തുടങ്ങി രണ്ടുമാസം പിന്നിടുമ്പോഴാണ് ഒന്നാം വര്‍ഷ ഫലം പുറത്തുവന്നിരുന്നത്.
www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in എന്നീ വെബ്സൈറ്റുകളില്‍ ഉച്ചയ്ക്ക് മുമ്പ് ഫലം ലഭ്യമാകും. ഒന്നാം വര്‍ഷ പരീക്ഷാഫലം അറിഞ്ഞുകൊണ്ട് രണ്ടാം വര്‍ഷ ക്ലാസുകളില്‍ എത്താനാകുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.