Currency

ആശ്രിതര്‍ക്കുള്ള ലെവിയെ സംബന്ധിച്ച് വ്യക്തതയില്ലാതെ പ്രവാസികള്‍

സ്വന്തം ലേഖകന്‍Thursday, June 8, 2017 11:55 am

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പ്രാബല്യത്തില്‍ വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ആശങ്കയും അവ്യക്തതയും അവശേഷിക്കുന്നു. ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് വര്‍ഷത്തില്‍ 1200 റിയാല്‍ ലവി ചുമത്തുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ആര്‍ക്കൊക്കെ ലവി ബാധകമാവുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം.

കുടുംബത്തിലെ ഓരോ അംഗത്തിനും 1200 റിയാല്‍ വീതം ലവി ബാധകമാവുമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനമെങ്കിലും ഭാര്യ, മക്കള്‍ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ക്ക് ലവി ബാധകമാവില്ലെന്ന അനൗദ്യോഗിക വ്യാഖ്യാനമാണ് പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കിയത്. ഈ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണ കുറിപ്പ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്ത് സേവന മേഖലയിലുള്ള ഓഫീസ് മേധാവികള്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ അടുത്ത മാസങ്ങളില്‍ കാലാവധി തീരുന്ന കുടുംബാംഗങ്ങളുടേത് ഉള്‍പ്പെടെയുള്ള ഇഖാമ ജൂണ്‍ മാസത്തില്‍ പുതുക്കിയ വേളയിലും ലവിയെക്കുറിച്ചുള്ള പരാമര്‍ശം ഫീസ് ഇനത്തില്‍ കാണാത്തത് കൂടുതല്‍ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x