Currency

സൗദിയില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയും വാറ്റും തുടരും

സ്വന്തം ലേഖകന്‍Friday, October 2, 2020 5:45 pm

റിയാദ്: സൗദിയിലെ പ്രവാസികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും തുടരും. മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതിയിലും മാറ്റമുണ്ടാകില്ല. കോവിഡ് കാരണം ബജറ്റ് കമ്മി കുത്തനെ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. 15 ശതമാനമാണിപ്പോള്‍ വാറ്റ്. അത് അടുത്ത വര്‍ഷവും തുടരും. പ്രവാസികളില്‍ നിന്നും ഈടാക്കുന്ന ലെവിയില്‍ നിന്നുള്ള വരുമാനവും ലഭിക്കുന്നതോടെ അടുത്ത വര്‍ഷം വരുമാനത്തില്‍ ഒമ്പത് ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ബജറ്റ് കമ്മി 298 ബില്യണ്‍ റിയാലാണ്. ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കുറക്കാനാണ് ശ്രമം. 298ല്‍ നിന്നും 145 ബില്യണ്‍ റിയാലാക്കി ബജറ്റ് കമ്മി കുറക്കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതം വരുമാനത്തിലുണ്ടാകും. എണ്ണവരുമാനം ഇടിഞ്ഞിട്ടുണ്ട്. എണ്ണേതര വരുമാനവും കോവിഡ് കാരണം കുറഞ്ഞു. വരുമാനം വര്‍ധിപ്പിക്കാനാണ് മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചത്.

എണ്ണയുടെ വില വര്‍ധിക്കുകയും പ്രതിസന്ധി നീങ്ങുകയും ചെയ്താലാകും ലെവി, വാറ്റ് എന്നിവയില്‍ ഇനി പുനപരിശോധനക്ക് സാധ്യത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x