Currency

പ്രവാസികളുടെ ലെവിയടക്കാനുള്ള സമയം 6 മാസത്തേക്ക് കൂടി നീട്ടി സൗദി തൊഴില്‍ മന്ത്രാലയം

സ്വന്തം ലേഖകന്‍Monday, July 30, 2018 11:37 am

 

റിയാദ്: സൗദിയില്‍ പ്രവാസികളുടെ ലെവിയടക്കുന്നതിനുള്ള സമയം 6 മാസത്തേക്ക് കൂടി നീട്ടി. പതിനായിരം റിയാലില്‍ കൂടുതല്‍ ലെവിയുള്ളവര്‍ക്ക് ഗഡുക്കളായി അടക്കുന്നതിനും തൊഴില്‍ മന്ത്രാലയം സൗകര്യം ഒരുക്കി. ജനുവരിക്ക് മുന്‍പായി ഇഖാമയും വര്‍ക്ക് പെര്‍മിറ്റും നേടിയവര്‍ക്കാണ് ഇത് ഗുണമുണ്ടാക്കുക.

കഴിഞ്ഞ ജനുവരി ഒന്നിന് മുന്‍പായി ഇഖാമയും വര്‍ക്ക് പെര്‍മ്മിറ്റും നേടുകയോ പുതുക്കുകയോ ചെയ്തുവരുടെ ഈ വര്‍ഷത്തില്‍ അവശേഷിക്കുന്ന കാലത്തേക്കുള്ള ലെവി ഈടാക്കുന്നതിനാണ് തൊഴില്‍ സാമൂഹിക മന്ത്രാലയം ഇന്‍വോയിസ് ഇഷ്യൂ ചെയ്തിരിക്കുന്നത്. ഇത് അടക്കുന്നതിനാണ് ഇപ്പോള്‍ ആറ് മാസത്തേക്ക് കൂടി അവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ലെവി 10,000 റിയാലോ അതില്‍ കൂടുതലോ ആണെങ്കില്‍, മൂന്ന് ഗഡുക്കളായി അടക്കുന്നതിനും സൗകര്യമുണ്ട്. ഇത് രണ്ടാം തവണയാണ് ലെവിയടക്കാനുള്ള സമയം മന്ത്രാലയം ദീര്‍ഘിപ്പിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x