
ജിദ്ദ: സൗദി അറേബ്യയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി അനുവദിക്കാനുള്ള തീരുമാനം അടുത്തമാസം ഒന്നാം തീയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശി തൊഴിലാളികള്‍ക്ക് അടുത്തമാസം ഒന്നാം തീയ്യതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ലെവി ഇളവ് ലഭിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
വ്യവസായ മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായി വ്യവസായ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും കയറ്റുമതി ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് വ്യവസായ മേഖലകളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവിയില്‍ ഇളവ് അനുവദിക്കുന്നത്. ചെറുകിട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സമാന രീതിയില്‍ നേരത്തെ ലെവി ഇളവ് പ്രഖ്യാപിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.