Currency

പെട്രോള്‍, ഡീസല്‍ വില ദിവസവും മാറും; 16 മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Saturday, June 10, 2017 10:37 am

രാജ്യാന്തര വിപണിയിലെ നിരക്കുമായി ബന്ധപ്പെടുത്തി പെട്രോളിന്റെയും ഡീസലിന്റെയും വില പരിഷ്‌കരിക്കുന്നത്. ഈ മാസം 16 മുതല്‍ പ്രാബല്യത്തില്‍ വരും. വില വിവരം ഉപയോക്താക്കളെ പത്രമാധ്യമങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളിലൂടെയും മറ്റും അറിയിക്കും.

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസവും പരിഷ്‌കരിക്കുന്ന രീതി രാജ്യത്ത് എല്ലായിടത്തും പ്രാബല്യത്തിലാക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. രാജ്യാന്തര വിപണിയിലെ നിരക്കുമായി ബന്ധപ്പെടുത്തി പെട്രോളിന്റെയും ഡീസലിന്റെയും വില പരിഷ്‌കരിക്കുന്നത്. ഈ മാസം 16 മുതല്‍ പ്രാബല്യത്തില്‍ വരും.

വില വിവരം ഉപയോക്താക്കളെ പത്രമാധ്യമങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളിലൂടെയും മറ്റും അറിയിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x