
മുംബൈ: പുതിയ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കി. നിലവിലുള്ള 500 രൂപ നോട്ടുകളോട് സാമ്യമുള്ള നോട്ടുതന്നെയാണ് പുതുതായി പുറത്തിറക്കിയിട്ടുള്ള നോട്ടുകളും.
പുതിയ മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ളതാണ് നോട്ടുകള്‍. നമ്പര്‍ പാനലുകളില്‍ ‘അ’ എന്നെഴുതിയിട്ടുണ്ടാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഊര്‍ജിത് ആര്‍. പട്ടേലിന്റെ കയ്യൊപ്പോടു കൂടിയതാണ് പുതിയ നോട്ടുകള്‍. അതേസമയം നിലവില്‍ വിപണിയിലുള്ള നോട്ടുകള്‍ തുടരുമെന്നും ആര്‍ബിഐ അറിയിച്ചു.
2016 നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. തുടര്‍ന്ന് പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.