Currency

വ്യത്യസ്ത ടിക്കറ്റിങ് സംവിധാനങ്ങളുമായി കൊച്ചി മെട്രോ

സ്വന്തം ലേഖകന്‍Wednesday, June 14, 2017 2:26 pm

ക്യൂ ആര്‍ കോഡ് ടിക്കറ്റ്, ഒന്നിലേറെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് എന്നിങ്ങനെ വ്യത്യസ്ത ടിക്കറ്റ് സംവിധാനങ്ങളാണ് മെട്രോ യാത്രയ്ക്ക് ഒരുക്കിയിട്ടുള്ളത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് കൊച്ചി വണ്‍ കാര്‍ഡ് പ്രവര്‍ത്തിക്കുക. ഇതുവഴി ഷോപ്പ് ചെയ്യാനും സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. മെട്രോ ഉദ്ഘാടന ദിവസം മുതല്‍ കൊച്ചി വണ്‍ കാര്‍ഡ് ലഭിച്ചു തുടങ്ങും.

കൊച്ചി: മെട്രോ സര്‍വീസുകളെ പ്രയോജനപ്പെടുത്താന്‍ ആകര്‍ഷകമായ ടിക്കറ്റിങ്ങ് സംവിധാനങ്ങള്‍. മെട്രോയുടെ മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാണ്. ആലുവ മുതല്‍ പാലാരിവട്ടം വരെ സഞ്ചരിക്കാന്‍ 40 രൂപയും. ടിക്കറ്റ് നിരക്കും സര്‍വീസുകളുടെ ക്രമീകരണവും ഗുണം ചെയ്യുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ.

ക്യൂ ആര്‍ കോഡ് ടിക്കറ്റ്, ഒന്നിലേറെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് എന്നിങ്ങനെ വ്യത്യസ്ത ടിക്കറ്റ് സംവിധാനങ്ങളാണ് മെട്രോ യാത്രയ്ക്ക് ഒരുക്കിയിട്ടുള്ളത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് കൊച്ചി വണ്‍ കാര്‍ഡ് പ്രവര്‍ത്തിക്കുക. ഇതുവഴി ഷോപ്പ് ചെയ്യാനും സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. മെട്രോ ഉദ്ഘാടന ദിവസം മുതല്‍ കൊച്ചി വണ്‍ കാര്‍ഡ് ലഭിച്ചു തുടങ്ങും.

രാജ്യത്തെ എട്ടാമത്തെ മെട്രോയാണ് കൊച്ചിയിലേത്. മണിക്കൂറില്‍ 98 കിലോമീറ്ററാണ് മെട്രോയുടെ വേഗം. ശരാശരി 35 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലാകും യാത്ര. രാവിലെ ആറു മുതല്‍ രാത്രി 10 വരെ നടത്തുന്ന സര്‍വീസില്‍ ആളു കൂടുതലുള്ള സമയങ്ങളില്‍ 10 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും. ദിവസം ശരാശരി 200 സര്‍വീസുകളാണ് പരിഗണനയില്‍.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x