ഉപരോധത്തെ തുടര്‍ന്ന് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ യുഎഇ വഴിയുള്ള വ്യോമപാത ഉപേക്ഷിച്ച് പകരം മസ്‌കത്ത് തെഹ്‌റാന്‍ വഴിയുള്ള റൂട്ടിലാണ് സര്‍വീസ് നടത്തിയിരുന്നത്. വ്യോമ ഉപരോധത്തില്‍ ഇളവ് വന്നതോടെ ഈ സര്‍വീസുകള്‍ പഴയറൂട്ടില്‍ തന്നെ പുനസ്ഥാപിക്കുകയാണ്.
ന്യൂഡല്‍ഹി: ഖത്തറില്‍ നിന്ന് നാട്ടിലേക്കുള്ള ഇന്ത്യന്‍ വിമാനക്കമ്പനികള്‍ യുഎഇ വഴിയുള്ള വ്യോമപാതയിലൂടെ സര്‍വീസ് പുനസ്ഥാപിച്ചു. ജൂണ്‍ 5 മുതല്‍ ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വ്യോമഉപരോധത്തെ തുടര്‍ന്ന് ഇറാന്‍ വഴി തിരിച്ചുവിട്ടിരുന്ന സര്‍വീസുകളാണിപ്പോള്‍ പഴയപടി പുനസ്ഥാപിച്ചത്. സര്‍വീസ് പുനസ്ഥാപിച്ചതോടെ 40 മിനുട്ട് അധിക യാത്ര ഒഴിവായി.
ഉപരോധത്തെ തുടര്‍ന്ന് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ യുഎഇ വഴിയുള്ള വ്യോമപാത ഉപേക്ഷിച്ച് പകരം മസ്‌കത്ത് തെഹ്‌റാന്‍ വഴിയുള്ള റൂട്ടിലാണ് സര്‍വീസ് നടത്തിയിരുന്നത്. വ്യോമ ഉപരോധത്തില്‍ ഇളവ് വന്നതോടെ ഈ സര്‍വീസുകള്‍ പഴയറൂട്ടില്‍ തന്നെ പുനസ്ഥാപിക്കുകയാണ്. ഖത്തറിലും ഉപരോധമേപര്‍പ്പെടുത്തിയ രാജ്യങ്ങളിലും രജിസ്റ്റര്‍ ചെയ്ത വിമാനങ്ങളൊഴികെയുള്ളവ ദുബായ് വഴി ഇനി മുതല്‍ സര്‍വീസ് നടത്തും.
വ്യോമവിലക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് യുഎന്‍ വ്യോമയാന ഏജന്‍സിയോട് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം വ്യോമ ഉപരോധത്തില്‍ വന്ന ഇളവ് മധ്യവേനലവധിയില്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ ആശ്വസം നല്‍കുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.