Currency

പെരുന്നാള്‍ അവധി: കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Saturday, June 17, 2017 1:11 pm

ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് 19ന് ആരംഭിക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് (മൂന്ന്), കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കാണ് സര്‍വിസുകള്‍. നാട്ടില്‍നിന്നുള്ള മടക്കയാത്രയ്ക്കും സ്‌പെഷല്‍ ബസുകള്‍ അനുവദിച്ചേക്കും.

ബംഗളൂരു: കേരള ആര്‍.ടി.സി ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് പത്തു സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചു. പെരുന്നാള്‍ അവധി തിരക്ക് കണക്കിലെടുത്താണ് കേരള ആര്‍.ടി.സി സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിരക്കിനെ തുടര്‍ന്ന് പതിവു ബസുകളിലെ ടിക്കറ്റുകളെല്ലാം വിറ്റുപോയതോടെയാണ് സ്‌പെഷല്‍ സര്‍വിസ് നടത്തുന്നത്. ഏറ്റവും തിരക്കുള്ള 23നാണ് ബസുകള്‍ സര്‍വിസ് നടത്തുക.

ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് 19ന് ആരംഭിക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് (മൂന്ന്), കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കാണ് സര്‍വിസുകള്‍. നാട്ടില്‍നിന്നുള്ള മടക്കയാത്രയ്ക്കും സ്‌പെഷല്‍ ബസുകള്‍ അനുവദിച്ചേക്കും. സ്വകാര്യ ബസുകള്‍ മൂന്നിരട്ടി വരെ നിരക്ക് ഈടാക്കുന്നതിനാല്‍ ഭൂരിഭാഗവും കേരള, കര്‍ണാടക ആര്‍.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്.

അതേസമയം പെരുന്നാള്‍ അവധി കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി നാട്ടിലേക്ക് ഒരാഴ്ച മുമ്പേ സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചിരുന്നു. 23ന് ബംഗളൂരുവില്‍ നിന്ന് 12 ബസുകളും മൈസൂരുവില്‍ നിന്ന് നാലു ബസുകളുമാണ് കേരളത്തിലേക്ക് ഓടിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x