പുതിയ സെര്‍വര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സേവനം പൂര്‍ണ്ണമായും മൂന്നു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നത്. ജൂണ്‍ 23,24,25 തിയതികളിലാണ് ഓണ്‍ലൈന്‍ സേവനം നിര്‍ത്തിവയ്ക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും സൈറ്റിന്റെ വേഗം വര്‍ധിപ്പിക്കാനും പുതിയ സെര്‍വര്‍ സഹായകമാകും.
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മൂന്നു ദിവസം പ്രവര്‍ത്തന രഹിതമാകും. പുതിയ സെര്‍വര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സേവനം പൂര്‍ണ്ണമായും മൂന്നു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നത്. ജൂണ്‍ 23,24,25 തിയതികളിലാണ് ഓണ്‍ലൈന്‍ സേവനം നിര്‍ത്തിവയ്ക്കുന്നത്.
ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും സൈറ്റിന്റെ വേഗം വര്‍ധിപ്പിക്കാനും പുതിയ സെര്‍വര്‍ സഹായകമാകും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവിലെ ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങള്‍.
അതേസമയം സെര്‍വര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതും പരീക്ഷ നടത്തിപ്പും പുനഃക്രമീകരിച്ചിട്ടുണ്ട്. ജൂണ്‍ 23 മുതല്‍ 25 വരെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചു. ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കുള്ള അപേക്ഷ തിയതി ജൂണ്‍ 21 വരെ നീട്ടിവെക്കുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.