39 നഗരങ്ങളിലേക്കാണ് ആനുകൂല്യം ലഭിക്കുക. കൊച്ചിയില്‍ നിന്ന് തിരഞ്ഞെടുത്ത നഗരങ്ങളിലേക്ക് 1199 രൂപയില്‍ തുടങ്ങുന്ന നിരക്കില്‍ യാത്രക്കാര്‍ക്ക് ബുക്കിംഗ് നടത്താം. സമ്മര്‍ സ്‌പെഷ്യല്‍ സെയിലിനു ലഭിച്ച മികച്ച പ്രതികരണത്തിനു ശേഷം മൂന്ന് ദിവസത്തെ മണ്‍സൂണ്‍ സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.
കൊച്ചി: രാജ്യത്തെ ഏറ്റവും നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ ഇന്‍ഡിഗോ മണ്‍സൂണ്‍ സ്‌പെഷ്യല്‍ സെയില്‍ പ്രഖ്യാപിച്ചു. 39 നഗരങ്ങളിലേക്കാണ് ആനുകൂല്യം ലഭിക്കുക. കൊച്ചിയില്‍ നിന്ന് തിരഞ്ഞെടുത്ത നഗരങ്ങളിലേക്ക് 1199 രൂപയില്‍ തുടങ്ങുന്ന നിരക്കില്‍ യാത്രക്കാര്‍ക്ക് ബുക്കിംഗ് നടത്താം.
സമ്മര്‍ സ്‌പെഷ്യല്‍ സെയിലിനു ലഭിച്ച മികച്ച പ്രതികരണത്തിനു ശേഷം മൂന്ന് ദിവസത്തെ മണ്‍സൂണ്‍ സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. മുമ്പത്തെക്കാളും സുഖകരമായ യാത്രാ അനുഭവം മണ്‍സൂണ്‍ സ്‌പെഷ്യല്‍ ഓഫറില്‍ യാത്രക്കാര്‍ക്ക് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുത്ത ചില സ്ഥലങ്ങളിലേക്കുള്ള നിരക്കുകള്‍ യഥാക്രമം സെക്ടര്‍, നിരക്ക്:കൊച്ചി- ബെംഗളൂരു 1399, കൊച്ചി- മുംബൈ 2199, കൊച്ചി- ഡല്‍ഹി 3799, കൊച്ചി- ഹൈദരാബാദ് 1899, കൊച്ചി- ചെന്നൈ 1298, കൊച്ചി- പുനെ 1998,കൊച്ചി- തിരുവനന്തപുരം 1199. അതേസമയം പ്രത്യേക നിരക്ക് ഓഫര്‍ പ്രകാരം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കുന്നതല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.