Currency

സിബിഎസ്ഇ പരീക്ഷകള്‍ ഫെബ്രുവരിയിലാക്കുന്നു

സ്വന്തം ലേഖകന്‍Thursday, June 22, 2017 5:37 pm

പരീക്ഷാ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍ത്തു മൂല്യനിര്‍ണയം നേരത്തേ തുടങ്ങി നേരത്തേ ഫലം പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. സിബിഎസ്ഇ പരീക്ഷാഫലം വൈകുന്നതിനാല്‍ ഉപരിപഠനത്തിന് അപേക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ കുറയുന്നുവെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ന്യൂഡല്‍ഹി: അടുത്ത അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരിയില്‍. പരീക്ഷാ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍ത്തു മൂല്യനിര്‍ണയം നേരത്തേ തുടങ്ങി നേരത്തേ ഫലം പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. സിബിഎസ്ഇ പരീക്ഷാഫലം വൈകുന്നതിനാല്‍ ഉപരിപഠനത്തിന് അപേക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ കുറയുന്നുവെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഈ വര്‍ഷം 12ാം ക്ലാസ് ഫലം പുറത്തുവിട്ടതു മേയ് 28നാണ്. ജൂണ്‍ മൂന്നിനാണു 10ാം ക്ലാസ് ഫലമെത്തിയത്.സര്‍വകലാശാലകളിലെ പ്രവേശനം പൂര്‍ത്തിയാകുന്നതിനു തൊട്ടുമുന്‍പാണു 12ാം ക്ലാസ് ഫലം എത്തിയത്. ഫെബ്രുവരി പതിനഞ്ചോടെ ആരംഭിക്കുന്ന പരീക്ഷകള്‍ മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയാക്കും. പിന്നാലെ മൂല്യനിര്‍ണയവും ആരംഭിക്കും. സിബിഎസ്ഇയുടെ മൂല്യനിര്‍ണയത്തില്‍ നിലവില്‍ പരിചയസമ്പന്നരായ അധ്യാപകരെ ജോലികള്‍ക്കു ലഭിക്കാത്തതാണ് പ്രധാന വെല്ലുവിളി.

അവധിക്കാലമായതിനാല്‍ പുതുതായി ജോലിയില്‍ ചേര്‍ന്നവരെയും താല്‍ക്കാലിക അധ്യാപകരെയുമാകും കൂടുതല്‍ സ്‌കൂളുകളും മൂല്യനിര്‍ണയ ജോലികള്‍ക്ക് അയയ്ക്കുക. രണ്ടായിരം സെന്ററുകളിലായി അന്‍പതിനായിരത്തോളം അധ്യാപകരാണു പ്രതിവര്‍ഷം സിബിഎസ്ഇ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയം നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x