
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട് സിറ്റി പട്ടികയില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്. മൂന്നാംഘട്ട സ്മാര്‍ട് സിറ്റി പട്ടികയടെ ഭാഗമായി 30 നഗരങ്ങളുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട് സിറ്റി മിഷന്റെ ഭാഗമായി ആകെ 90 നഗരങ്ങളെയാണു കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കുന്നത്. റായ്പൂരാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
സ്മാര്‍ട്സിറ്റി പദവി ലഭിച്ചതോടെ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി കേന്ദ്രം നല്കുന്ന 500 കോടിയുള്‍പ്പെടെ 1000 കോടിയുടെ നിക്ഷേപമാണു തിരുവനന്തപുരത്തിനു ലഭിക്കുക. 45 നഗരങ്ങളാണു സ്മാര്‍ട്സിറ്റി പദവിക്കുവേണ്ടി മത്സരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.