Currency

സൗദിയില്‍ അടിമയാക്കിയ ഇന്ത്യന്‍ നഴ്സിനെ രക്ഷിക്കാന്‍ സുഷമ സ്വരാജ് ഇടപെടുന്നു

സ്വന്തം ലേഖകന്‍Saturday, June 24, 2017 1:56 pm

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ അടിമയാക്കിയ ഇന്ത്യന്‍ നഴ്സിനെ രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു.  ജോലിക്കെത്തിച്ച് കര്‍ണാടക സ്വദേശിനി ജസീന്ത മെന്‍ഡോണ്‍കയെയാണ് സൗദിയില്‍ അടിമയാക്കി വച്ചിരിക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നത്.

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിനാണ് ജസീന്തയുടെ മോചനത്തിന് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുഷ്മ സ്വരാജിന് ട്വീറ്റ് സന്ദേശമയച്ചത്. നഴ്സിനെ മോചിപ്പിക്കാന്‍ അറബിയായ സ്പോണ്‍സര്‍ 24,000 റിയാല്‍സ്, (നാലു ലക്ഷം രൂപ) ആണ് ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ട്വിറ്ററിലൂടെ ലഭിച്ച പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കവേ സുഷ്മ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ ഉചിതമായ ഇടപെടല്‍ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x