എയര്‍ ഇന്ത്യയുടെ എക്കണോമി ക്ലാസില്‍ യാത്രക്കാര്‍ക്ക് മാംസാഹാരം നല്‍കേണ്ടെന്ന് തീരുമാനം. ആഭ്യന്തര സര്‍വ്വീസിലാണ് മാംസം നല്‍കുന്നത് വിലക്കിയിരിക്കുന്നത്. ജൂണ്‍ പകുതിയോടു കൂടിയാണ് യാത്രക്കാര്‍ക്ക് മത്സ്യ മാംസാഹാരം വിതരണം ചെയ്യുന്നത് നിര്‍ത്തിയത്.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ എക്കണോമി ക്ലാസില്‍ യാത്രക്കാര്‍ക്ക് മാംസാഹാരം നല്‍കേണ്ടെന്ന് തീരുമാനം. ആഭ്യന്തര സര്‍വ്വീസിലാണ് മാംസം നല്‍കുന്നത് വിലക്കിയിരിക്കുന്നത്. ജൂണ്‍ പകുതിയോടു കൂടിയാണ് യാത്രക്കാര്‍ക്ക് മത്സ്യ മാംസാഹാരം വിതരണം ചെയ്യുന്നത് നിര്‍ത്തിയത്. അധികച്ചെലവുകളും ഭക്ഷണം പാഴാകുന്നതും കുറയ്ക്കാനാണ് ഈ നടപടിയെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.
മാംസാഹാരം നിര്‍ത്തലാക്കിയാല്‍ വര്‍ഷം 10 കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകള്‍. വര്‍ഷം 350 മുതല്‍ 400 കോടി രൂപവരെയാണ് കാറ്ററിംഗിനായി എയര്‍ ഇന്ത്യ ചെലവിടുന്നത്.
അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ക്ക് ഈ തീരുമാനം ബാധകമാവില്ല. മാത്രമല്ല ആഭ്യന്തര സര്‍വീസിലെ തന്നെ ബിസിനസ്, എക്സിക്യൂട്ടീവ് ക്ലാസ്സുകളെയും ഈ തീരുമാനം ബാധിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.