Currency

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സ്വന്തം ലേഖകന്‍Wednesday, July 12, 2017 11:36 am

കാസര്‍കോട് സ്വദേശി നബാനാണ് (27) മരിച്ചത്. കാസര്‍കോട് ചെര്‍ക്കളം ബേര്‍ക്കയിലെ പ്രമുഖ കോണ്‍ട്രാക്ടറായ സി. മാഹിന്‍ ഹാജിയുടെ മകനാണ് നബാന്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ദമാം: ജുബൈല്‍ വ്യാവസായിക മേഖലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശി നബാനാണ് (27) മരിച്ചത്. കാസര്‍കോട് ചെര്‍ക്കളം ബേര്‍ക്കയിലെ പ്രമുഖ കോണ്‍ട്രാക്ടറായ സി. മാഹിന്‍ ഹാജിയുടെ മകനാണ് നബാന്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ശക്തമായ മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണമായി പറയുന്നത്. ഭാര്യ: സുനൈന. മാതാവ് : റാഹില, സഹോദരങ്ങള്‍: നാശിര്‍വാന്‍, മിഖ്ദാസ്യ


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x