
തിരുവനന്തപുരം: നാല് റൂട്ടുകളില്‍ സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് സതേണ്‍ റെയില്‍വേ. ചെന്നൈ-എഗ്മോര്‍-എറണാകുളം, എറണാകുളം-ചെന്നൈ-എഗ്മോര്‍, എറണാകുളം ജങ്ഷന്-ബനസ്ബദി, കൊച്ചുവേളി-കാരക്കല്‍, കൊച്ചുവേളി-ഹൈദരാബാദ് എന്നീ റൂട്ടുകളിലാണ് സതേണ്‍ റെയില്‍വേ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചത്.
ചെന്നൈ-എഗ്മോര്‍-എറണാകുളം ട്രെയിന്‍ ജൂലൈ 15, 22, 29 തീയതികളില്‍ ചെന്നൈ എഗ്മോര്നിന്ന് രാത്രി 10.40ന് പുറപ്പെടും. എറണാകുളത്തു നിന്നും ചെന്നൈ-എഗ്മോറിലേക്കുള്ള ട്രെയിന്‍ 18, 25, ആഗസ്റ്റ് ഒന്ന് തീയതികളിലാണ്. എറണാകുളം ജങ്ഷനില്‍നിന്ന് ബനസ്ബദിയിലേക്കുള്ള ട്രെയിന്‍ 16, 23, 30 തീയതികളിലും കൊച്ചുവേളിയില്‍ നിന്ന് കാരക്കലിലേക്കുള്ള ട്രെയിന്‍ 19, 26 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും.
കാരക്കലില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിന്‍ 20, 27 തീയതികളില്‍ കാരക്കലില്‍ നിന്നും കൊച്ചുവേളിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ട്രെയിന്‍ 17, 24 തീയതികളില്‍ രാത്രി 8.15ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.