Currency

ബംഗലൂരുവില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസ് സിഗ്‌നല്‍ ലൈറ്റില്‍ ഇടിച്ചു; വന്‍അപകടം ഒഴിവായി

സ്വന്തം ലേഖകന്‍Monday, July 17, 2017 6:47 am

ദുബായില്‍നിന്നു 186 യാത്രക്കാരുമായി എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 814 നമ്പര്‍ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. വിമാനം ഇടിച്ച് റണ്‍വേയിലെ ഏതാനും ഗൈഡിങ് ലൈറ്റുകള്‍ തകര്‍ന്നു.

ബംഗലൂരു: ബംഗലൂരു വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വെയ്ക്ക് സമീപമുള്ള ലൈറ്റുകളില്‍ ഇടിച്ചു. ദുബായില്‍നിന്നു 186 യാത്രക്കാരുമായി എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 814 നമ്പര്‍ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. വിമാനം ഇടിച്ച് റണ്‍വേയിലെ ഏതാനും ഗൈഡിങ് ലൈറ്റുകള്‍ തകര്‍ന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.

റണ്‍വേയുടെ അരികിലെ ഗൈഡിങ് ലൈറ്റുകളില്‍ ഇടിച്ചതിനു തൊട്ടുപിന്നാലെ വിമാനം റണ്‍വേയുടെ മധ്യത്തിലേക്കു തിരികെ കൊണ്ടു വരാന്‍ കഴിഞ്ഞതാണ് ദുരന്തം ഒഴിവാക്കിയത്. ലാന്‍ഡിങ്ങിനിടെ തെന്നിമാറിയാണ് അപകടമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഫ്‌ലൈറ്റ് സേഫ്റ്റി വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിമാനം തെന്നിമാറിയതായി സൂചനയില്ലെന്നാണ് അറിയുന്നത്.

വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x