Currency

ജിഎസ്ടി രജിസ്‌ട്രേഷന്‍ സമയപരിധി ജൂലൈ 30 വരെ മാത്രം

സ്വന്തം ലേഖകന്‍Thursday, July 20, 2017 11:42 am

ന്യൂഡല്‍ഹി: വ്യാപാരികള്‍ ജൂലൈ 30നകം ചരക്കുസേവന നികുതി (ജിഎസ്ടി) രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവരും ജിഎസ്ടി ഇല്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ജൂലൈ 30 ആണ് ജിഎസ്ടി രജിസ്ട്രേഷനുള്ള അവസാന ദിനം.

പഴയ വാറ്റ്, എക്‌സൈസ്, സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ ജിഎസ്ടിഎന്‍ പോര്‍ട്ടലിലേക്കു മാറിയിട്ടുണ്ട്. അവര്‍ക്കു താത്കാലിക ഐഡി അനുവദിച്ചിട്ടുണ്ട്. ഇത്തരത്തില്‍ താത്കാലിക ഐഡി ലഭിച്ചിട്ടുള്ളവര്‍ സെപ്റ്റംബര്‍ 22നു മുമ്പ് മറ്റു രേഖകള്‍കൂടി നല്‍കി ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കൈപ്പറ്റേണ്ടതാണ്.

ജിഎസ്ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത നികുതിദായകര്‍ക്ക് രജിസ്‌ട്രേഷന്‍ 22നകം കാന്‍സല്‍ ചെയ്യാം. ഒരു സാമ്പത്തിക വര്‍ഷം എപ്പോള്‍ വിറ്റുവരവ് 20 ലക്ഷം രൂപ കഴിയുന്നോ അതിന് ശേഷം ഒരു മാസത്തിനകം രജിസ്‌ട്രേഷന് അപേക്ഷിച്ചാല്‍ മതിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x