Currency

കര്‍ണാടകത്തിലെ ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് നല്‍കുന്നു

സ്വന്തം ലേഖകന്‍Friday, July 28, 2017 10:35 am

സര്‍ക്കാര്‍ കോളജുകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ ലാപ്ടോപ്പുകള്‍ സൗജന്യമായി നല്‍കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍, എന്‍ജിനീയറിങ്-ഫസ്റ്റ് ഗ്രേഡ്, പോളിടെക്നിക്ക് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ബംഗലൂരു: കര്‍ണാടകത്തിലെ ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ലാപ്ടോപ്പ് നല്‍കും. സര്‍ക്കാര്‍ കോളജുകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ ലാപ്ടോപ്പുകള്‍ സൗജന്യമായി നല്‍കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍, എന്‍ജിനീയറിങ്-ഫസ്റ്റ് ഗ്രേഡ്, പോളിടെക്നിക്ക് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

300 കോടിരൂപ ചെലവുപ്രതീക്ഷിക്കുന്ന പദ്ധതിയില്‍ പ്രാഥമിക പരിഗണന വാര്‍ഷികവരുമാനം രണ്ടരലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും. പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x