ഇ-ഫയലിംഗ് സിസ്റ്റത്തിലെ ന്യൂനത കാരണം പ്രവാസികൾക്ക് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാതെ വരുന്നതായി വ്യാപക പരാതി
ന്യൂഡൽഹി: തങ്ങളുടേതല്ലാത്ത കാരണത്താൽ ഇന്ത്യയിൽ ജീവിക്കുന്ന പ്രവാസികൾക്കും വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്കും ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാതെ വരുന്നതായി പരാതി. ഇ-ഫയലിംഗ് സിസ്റ്റത്തിലെ ന്യൂനത കാരണം ആധാർ ലിങ്ക് ചെയ്തില്ലെന്ന് കാണിച്ച് നിരവധി പ്രവാസികൾക്കാണ് ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാതെ വന്നിരിക്കുന്നത്.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സെസിന് ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രവാസികൾക്ക് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ നിർബന്ധമല്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇ-ഫയലിംഗ് ചെയ്യുമ്പോൾ ആധാർ ലിങ്ക് ചെയ്യാതെ ടാക്സ്റ്റ് റിട്ടേൺ സമർപ്പിക്കാനാകില്ലെന്ന് സന്ദേശം ലഭിച്ചതായി പല പ്രവാസികളും പരാതിപ്പെടുന്നു.
പ്രവാസികളിൽ പലരെയും ഡാറ്റാബേ സിൽ ഇന്ത്യൻ പൗരൻ എന്ന് രേഖപ്പെടുത്തിയതാണ് ഇതിനു ഒരു കാരണം. പാൻ കാർഡ് എടുക്കുന്ന സമയത്ത് നൽകിയ വിവരത്തിലെ കാര്യങ്ങളും സമാനരീതിയീൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ തടസ്സമാകുന്നുണ്ട്. പ്രവാസികൾ വിദേശ അക്കൗണ്ട് വിവരങ്ങൾ ടാക്സ് ഫയൽ ചെയ്യാൽ ലഭ്യമാക്കേണ്ടതില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും സോഫ്റ്റ്വെയറിലെ തകരാർ മൂലം ചില പ്രവാസികളോട് വിദേശ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2016- 17 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. എന്നിരിക്കെ പ്രവാസികളിൽ പലർക്കും നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാതെ വന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ അടുത്തവര്‍ഷം മുതല്‍ 10,000 രൂപവരെ പിഴ ഈടാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുമുണ്ട്. ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരമാണ് പിഴ ഈടാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.