Currency

കരിപ്പൂരിലെ പുതിയ ടെര്‍മിനല്‍ മാര്‍ച്ചില്‍ തുറന്നുകൊടുക്കും

സ്വന്തം ലേഖകന്‍Sunday, July 30, 2017 11:10 am

വിമാനത്താവള വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1,700 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളിലായി ഹരിത ടെര്‍മിനലാണ് ഒരുങ്ങുന്നത്. 85.5 കോടി രൂപയാണ് നിര്‍മാണച്ചെലവ്.

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന പുതിയ ടെര്‍മിനല്‍ മാര്‍ച്ചില്‍ തുറന്നുകൊടുക്കും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ടെര്‍മിനല്‍ വിമാനത്താവളത്തിനു കിഴക്കുഭാഗത്ത് നിലവിലെ ടെര്‍മിനലിനോടു ചേര്‍ന്നാണ് നിര്‍മിക്കുന്നത്. പുതിയ ടെര്‍മിനല്‍ നിര്‍മാണം 60 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.

വിമാനത്താവള വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1,700 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളിലായി ഹരിത ടെര്‍മിനലാണ് ഒരുങ്ങുന്നത്. 85.5 കോടി രൂപയാണ് നിര്‍മാണച്ചെലവ്. യു.ആര്‍.സി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണു ടെര്‍മിനലിന്റെ നിര്‍മാണച്ചുമതല. ഇതോടെ രാജ്യത്തെ ഏറ്റവും നീളമേറിയ ടെര്‍മിനലെന്ന ഖ്യാതി കരിപ്പൂരിനു സ്വന്തമാകും. നിലവിലെ ആഭ്യന്തര ടെര്‍മിനലും പുതിയ ടെര്‍മിനലും ചേര്‍ത്ത് അന്താരാഷ്ട്ര ടെര്‍മിനലില്‍ സൗകര്യം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x