Currency

എസ്ബിഐ പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചു; പുതിയ നിരക്ക് ഇന്ന് മുതല്‍

സ്വന്തം ലേഖകന്‍Monday, July 31, 2017 3:40 pm

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐ പലിശനിരക്കുകള്‍ വെട്ടിക്കുറച്ചു. നാണയപ്പെരുപ്പനിരക്കും ഉയര്‍ന്ന യഥാര്‍ത്ഥ പലിശ നിരക്കിലെ കുറവുമാണ് എസ്ബിഐ പലിശനിരക്ക് പരിഷ്‌കരിക്കാന്‍ പ്രധാന കാരണം. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് 3.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്. നേരത്തെ ഇത് 4 ശതമാനം ആയിരുന്നു. എന്നാല്‍ ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകം. അതേസമയം എസ്ബിഐയുടെ ഈ നിരക്ക് കുറയ്ക്കല്‍ മറ്റ് പല ബാങ്കുകളും പിന്തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

എസ്ബിഐ ജനുവരി 1 മുതല്‍ എംസിഎല്‍ആര്‍ 90 ബേസിസ് പോയിന്റ് കുറച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x