Currency

ഹര്‍ത്താല്‍ ദിനത്തില്‍ ആംബുലന്‍സുകളും സര്‍വീസ് നടത്തില്ല

സ്വന്തം ലേഖകന്‍Tuesday, August 1, 2017 1:39 pm

ഹര്‍ത്താല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്ക് നേരെ അക്രമമുണ്ടാകുന്ന സംഭവം പതിവാകുകയാണ്. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍മാരുടെയും ടെക്‌നീഷ്യന്മാരുടെയും തീരുമാനം. കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസവും ആംബുലന്‍സുകള്‍ ആക്രമണത്തിനിരയായിരുന്നു.

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ഇനി മുതല്‍ ആംബുലന്‍സുകളും സര്‍വീസ് നടത്തില്ല. ഹര്‍ത്താല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്ക് നേരെ അക്രമമുണ്ടാകുന്ന സംഭവം പതിവാകുകയാണ്. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍മാരുടെയും ടെക്‌നീഷ്യന്മാരുടെയും തീരുമാനം.

കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസവും ആംബുലന്‍സുകള്‍ ആക്രമണത്തിനിരയായിരുന്നു. അതേസമയം ആക്രമണത്തിനിരയാകുന്ന ആംബുലന്‍സുകള്‍ക്ക് പൊലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു. ജീവന് ഭീഷണി തുടങ്ങി നിരവധി പരാതികളാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്ന അസോസിയേഷന്‍ ഉന്നയിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x