എറണാകുളം പാലക്കാട് മെമു, എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (56370/375), ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ (56373/374) എന്നീ ട്രെയിനുകള്‍ ഈ ദിവസങ്ങളില്‍ റദ്ദാക്കി. നാല്, ആറ്, ഏഴ് തീയതികളില്‍ നിസാമുദ്ദീന്‍ എറണാകുളം മംഗള എക്സ്പ്രസ് തൃശൂരിലും നാലിനും ആറിനും കണ്ണൂര്‍ ആലപ്പുഴ എക്സ്പ്രസ് ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കും.
കൊച്ചി: നാളെ മുതല്‍ 12 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ തൃശൂരിനും എറണാകുളത്തിനുമിടയില്‍ പകല്‍ സമയത്തു ട്രെയിനുകള്‍ 15 മിനിറ്റ് മുതല്‍ മൂന്നു മണിക്കൂര്‍ വരെ വൈകാന്‍ സാധ്യതയുണ്ട്. പരീക്ഷകള്‍ക്കും മറ്റും പോകുന്നവര്‍ അറിയിപ്പ് കണക്കിലെടുത്തു യാത്ര നേരത്തെയാക്കണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു. അങ്കമാലി സ്റ്റേഷനിലെ യാഡ് നവീകരണ ജോലികളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എറണാകുളം പാലക്കാട് മെമു, എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (56370/375), ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ (56373/374) എന്നീ ട്രെയിനുകള്‍ ഈ ദിവസങ്ങളില്‍ റദ്ദാക്കി. നാല്, ആറ്, ഏഴ് തീയതികളില്‍ നിസാമുദ്ദീന്‍ എറണാകുളം മംഗള എക്സ്പ്രസ് തൃശൂരിലും നാലിനും ആറിനും കണ്ണൂര്‍ ആലപ്പുഴ എക്സ്പ്രസ് ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കും. 12നു തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് എറണാകുളത്തും കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കും. എറണാകുളം നിലമ്പൂര്‍ പാസഞ്ചര്‍ 20 മിനിറ്റ് വൈകി പുറപ്പെടും.
എട്ടാം തീയതിയിലെ എറണാകുളം പുണെ എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി രാവിലെ 6.15ന് ആകും പുറപ്പെടുക. ആലപ്പുഴ കണ്ണൂര്‍ എക്സ്പ്രസിലെ റിസര്‍വേഷന്‍ യാത്രക്കാര്‍ക്കായി തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്സ്പ്രസിന് ചാലക്കുടിയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.