നേരത്തെ പ്രഖ്യാപിച്ച ഒമ്പത് ബസുകള്‍ക്ക് പുറമേ അഞ്ചു ബസുകളാണ് കര്‍ണാടക ആര്‍ടിസി സര്‍വീസ് നടത്തുന്നത്. യാത്രാത്തിരക്ക് കൂടുതലുള്ള ഓഗസ്റ്റ് 11നാണ് പ്രത്യേക സര്‍വീസുകള്‍. കേരള ആര്‍ടിസിയും സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ തീര്‍ന്നിരുന്നു.
ബംഗളൂരു: സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷല്‍ ബസുകളുമായി കര്‍ണാടക ആര്‍ടിസി. സ്വാതന്ത്ര്യദിനാവധിക്ക് നേരത്തെ പ്രഖ്യാപിച്ച ഒമ്പത് ബസുകള്‍ക്ക് പുറമേ അഞ്ചു ബസുകളാണ് കര്‍ണാടക ആര്‍ടിസി സര്‍വീസ് നടത്തുന്നത്. യാത്രാത്തിരക്ക് കൂടുതലുള്ള ഓഗസ്റ്റ് 11നാണ് പ്രത്യേക സര്‍വീസുകള്‍.
കേരള ആര്‍ടിസിയും സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ തീര്‍ന്നിരുന്നു. അവധിക്ക് നാട്ടിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്ന മലയാളികള്‍ക്ക് കര്‍ണാടക ആര്‍ടിസിയുടെ പ്രഖ്യാപനം ആശ്വാസമാകും. അതേസമയം യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുമെന്നും കര്‍ണാടക ആര്‍ടിസി അറിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം ചൊവ്വാഴ്ചയായതിനാല്‍ തിങ്കളാഴ്ച അവധിയെടുത്താല്‍ നാലു ദിവസം അവധി ലഭിക്കുമെന്നതിനാലാണ് വെള്ളിയാഴ്ച തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നത്.
ഓഗസ്റ്റ് 11ന് ബംഗളൂരുവില്‍ നിന്ന് 13 ബസുകളും മൈസൂരുവില്‍ നിന്ന് ഒരു ബസുമാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് നാലു വോള്‍വോ ബസുകളും കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്നു വീതം വോള്‍വോ ബസുകളും പാലക്കാട്ടേക്ക് രണ്ടു വോള്‍വോ ബസുകളും കോഴിക്കോട്ടേക്ക് ഒരു രാജഹംസ ബസുമാണ് സര്‍വീസ് നടത്തുന്നത്. കൂടാതെ മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഒരു വോള്‍വോയുമുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.