Currency

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ല

സ്വന്തം ലേഖകന്‍Saturday, August 5, 2017 2:44 pm

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ല. റെയില്‍വെ സഹമന്ത്രി രജന്‍ ഗോഹെയ്‌നാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാന്‍ നിലവില്‍ ആലോചനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രെയിന്‍ യാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന തരത്തില്‍ ഒരു ശിപാര്‍ശയും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം മുതിര്‍ന്ന പൗരന്‍മാരുടെ ടിക്കറ്റുകള്‍ക്ക് ജനുവരി ഒന്നു മുതല്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. ഇതും നിര്‍ബന്ധമല്ല. നേരത്തെ മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x