
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ 2018 വരെ കാത്തിരിക്കണം. 2018 സെപ്തംബറിലായിരിക്കും വിമാനത്താവളം സജ്ജമാകുക. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇനിയും ഒമ്പത് അനുമതികള്‍ ലഭിക്കാനുണ്ട്. കൂടാതെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ നിര്‍മ്മാണത്തിന്റേതടക്കം വിമാനത്താവളത്തിന്റെ പ്രധാന പണികള്‍ 80 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ കാലതാമസമെടുക്കുന്നത്. നേരത്തെ ഈ വര്‍ഷം സെപ്തംബറില്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.