സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എസ്.വി 5747 എന്ന വിമാനത്തിലാണ് കേരളത്തില്‍ നിന്നുള്ള ആദ്യസംഘം ജിദ്ദയിലെത്തിയത്. 139 പുരുഷന്മാരും 161 സ്ത്രീകളുമടക്കം 300 തീര്‍ഥാടകരാണ് ആദ്യവിമാനത്തില്‍ ഉണ്ടായിരുന്നത്.
കൊച്ചി: കേരളാ ഹജ്ജ്കമ്മിറ്റി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് തീര്‍ഥാടകസംഘം ജിദ്ദ വഴി മക്കയിലെത്തി. ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ എത്തിയ മലയാളി ഹാജിമാരെ കാണ്സുല് ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹജജ് മിഷന് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എസ്.വി 5747 എന്ന വിമാനത്തിലാണ് കേരളത്തില്‍ നിന്നുള്ള ആദ്യസംഘം ജിദ്ദയിലെത്തിയത്. 139 പുരുഷന്മാരും 161 സ്ത്രീകളുമടക്കം 300 തീര്‍ഥാടകരാണ് ആദ്യവിമാനത്തില്‍ ഉണ്ടായിരുന്നത്. ആദ്യ സംഘം ഞായറാഴ്ച രാവിലെയാണ് കൊച്ചിയില്‍ നിന്ന് സൗദിയിലേക്കു പുറപ്പെട്ടത്. നെടുമ്പാശേരിയില്‍നിന്ന് മൂന്ന് വിമാനങ്ങളിലായി 900 മലയാളി ഹാജിമാരാണ് ഞായറാഴ്ച ജിദ്ദ വഴിയെത്തിയത്.
ജിദ്ദ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം ഹജ്ജ്സേവകര് ഒരുക്കിയ ബസില്‍ ഉച്ചയോടെ ഹാജിമാര്‍ മക്കയിലേക്ക് തിരിച്ചു. മക്കയില്‍ അസീസിയ കാറ്റഗറിയില്‍ കെട്ടിടനമ്പര്‍ 270, 267 എന്നിവിടങ്ങളിലാണ് താമസ സൗകരൃം ഒരുക്കിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.