Currency

1947 ല്‍ ജനിച്ചവര്‍ക്ക് ഒരാഴ്ച കൊച്ചി മെട്രോയില്‍ സൗജന്യയാത്ര

സ്വന്തം ലേഖകന്‍Tuesday, August 15, 2017 10:37 am

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. ഇന്ത്യ സ്വാതന്ത്ര്യം നേടിയ വര്‍ഷമായ 1947ല്‍ ജനിച്ചവര്‍ക്ക് ഒരാഴ്ച്ച സൗജന്യമായി യാത്ര ചെയ്യാമെന്ന് മെട്രോ അറിയിച്ചു. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്.

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കിട്ടാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഇവര്‍ക്ക് ഒരാഴ്ച സൗജന്യയാത്ര അനുവദിക്കുന്നത്. 1947ലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖയുമായിട്ട് മെട്രോ സ്റ്റേഷനിലെത്തുന്നവര്‍ക്ക് യാത്ര ചെയ്യാം. ഫ്രീഡം റൈഡ് എന്ന പേരിലുള്ള സൗജന്യ യാത്ര ചൊവ്വാഴ്ച മുതല്‍ 21 വരെ തുടരും. എഴുപത് വയസുകാരാണ് സ്വാതന്ത്ര്യ ദിന ഓഫറിന്റെ ഗുണഭോക്താക്കള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x