Currency

എയര്‍ ഇന്ത്യയില്‍ സൈനികര്‍ക്ക് മുന്‍ഗണന

സ്വന്തം ലേഖകന്‍Wednesday, August 16, 2017 1:21 pm

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇനി മുതല്‍ സൈനികര്‍ക്ക് മുന്‍ഗണന നല്‍കും. രാജ്യത്തിന്റെ 71ാം സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് സൈനികര്‍ക്കുള്ള ആദരവായി യാത്രയിലുള്ള മുന്‍ഗണന നല്‍കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ അംഗങ്ങള്‍ക്കാണ് യാത്രയില്‍ മുന്‍ഗണന ലഭിക്കുക. സൈനികരെ കയറ്റിയ ശേഷം മാത്രമേ ബിസിനസ് ക്ലാസിലേക്കുള്ള യാത്രക്കാരെ പ്രവേശിപ്പിക്കൂവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ആഭ്യന്തര സെക്ടറില്‍ എയര്‍ ഇന്ത്യ നേരത്തെ തന്നെ സൈനികര്‍ക്ക് യാത്രയില്‍ ഇളവുകള്‍ നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x