Currency

ബംഗലൂരുവില്‍ ചരിത്ര മഴ; തിങ്കളാഴ്ച പെയ്തത് 127 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ മഴ

സ്വന്തം ലേഖകന്‍Thursday, August 17, 2017 8:31 am

ആഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മഴയ്ക്കാണ് നഗരം തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. രാത്രി 11 മണിക്ക് ആരംഭിച്ച മഴ അവസാനിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു. ഇതിനിടെ ലഭിച്ചത് 128.7 മില്ലിമീറ്റര്‍ മഴയായിരുന്നു. ഈ മാസം പ്രതീക്ഷിക്കുന്ന മഴയുടെ 88 ശതമാനമാണ് ഒറ്റ രാത്രി കൊണ്ടുതന്നെ പെയ്‌തൊഴിഞ്ഞത്.

ബംഗളൂരു: ബംഗളൂരുവില്‍ തിങ്കളാഴ്ച രാത്രി പെയ്തത് 127 വര്‍ഷത്തെ ചരിത്രത്തിനുള്ളിലെ ഏറ്റവും വലിയ മഴ. ആഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മഴയ്ക്കാണ് നഗരം തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. രാത്രി 11 മണിക്ക് ആരംഭിച്ച മഴ അവസാനിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു. ഇതിനിടെ ലഭിച്ചത് 128.7 മില്ലിമീറ്റര്‍ മഴയായിരുന്നു. ഈ മാസം പ്രതീക്ഷിക്കുന്ന മഴയുടെ 88 ശതമാനമാണ് ഒറ്റ രാത്രി കൊണ്ടുതന്നെ പെയ്‌തൊഴിഞ്ഞത്.

നേരത്തെ ഇതിന് മുമ്പ് 1890ലാണ് നഗരം ഇതുപോലെ ശക്തമായ ഒരു പേമാരിക്ക് സാക്ഷ്യം വഹിച്ചത്. 166 മില്ലിമീറ്റര്‍ മഴയാണ് അന്ന് ഒരു ദിവസം കൊണ്ട് പെയ്തത്. തിങ്കളാഴ്ച വരെ ആഗസ്റ്റ് മാസത്തെ മഴ കണക്ക് 44.8 മില്ലിമീറ്ററായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയാകുമ്പോഴേക്കും അത് 128.7 ആയി ഉയര്‍ന്നു.

കനത്ത മഴ വ്യാപകമായ നാശനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍. സബ്‌വേ എന്നിവ വെള്ളത്തിനടിയിലായി. പല ഇടങ്ങളിലും ഫ്‌ലാറ്റുകളില്‍ താഴത്തെ നിലയില്‍ വെള്ളം കയറി. ഓവുചാലുകള്‍ നിറഞ്ഞൊഴുകുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x