ഇവര്‍ വിദേശ വിനിമയ സംഖ്യ ഇനത്തിലും വിമാന ചെലവിനുമായി മൊത്തം 2,01,750 രൂപ അടയ്ക്കണം. അപേക്ഷാ ഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8,000 രൂപ അധികം അടക്കണം. മക്കയില്‍ അസീസിയ കാറ്റഗറിയിലായിരിക്കും ഇവര്‍ക്ക് താമസം അനുവദിക്കുക.
കൊച്ചി: ഈ വര്‍ഷത്തെ ഹജ്ജിന് കാത്തിരിപ്പ് പട്ടികയില്‍നിന്ന് 35 പേര്‍ക്ക് കൂടി അവസരം. ഇവര്‍ വിദേശ വിനിമയ സംഖ്യ ഇനത്തിലും വിമാന ചെലവിനുമായി മൊത്തം 2,01,750 രൂപ അടയ്ക്കണം. അപേക്ഷാ ഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8,000 രൂപ അധികം അടക്കണം. മക്കയില്‍ അസീസിയ കാറ്റഗറിയിലായിരിക്കും ഇവര്‍ക്ക് താമസം അനുവദിക്കുക.
പണമടച്ച് ഹജ്ജ് കമ്മിറ്റിക്കുള്ള ബാങ്ക് പേ ഇന്‍ സ്ലിപ്പിന്റെ കോപ്പിയും മെഡിക്കല്‍ സ്‌ക്രീനിങ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ചേര്‍ത്ത് ഈ മാസം 18 നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിലോ നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് ഓഫിസിലോ സമര്‍പ്പിക്കണം. അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ലഭിക്കും.
നെടുമ്പാശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പില്‍നിന്ന് ഇതുവരെ 3600 തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി. ഇതില്‍ 1907 പേര്‍ വനിതകളാണ്. ഇത്തവണ 11,000ത്തിലേറെപ്പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.