എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കിയത്. എയര്‍ബസ് നിയോ എയര്‍ക്രാഫ്റ്റിലെ എന്‍ജിനുകള്‍ക്കാണു തകരാര്‍ കണ്ടെത്തിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ നാലാം സ്ഥാനത്താണ് ഇന്‍ഡിഗോ. യുണൈറ്റഡ് ടെക്‌നോളജീസിന്റെ പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നിയാണ് എന്‍ജിന്‍ നിര്‍മിക്കുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച വിമാനക്കമ്പനികളിലൊന്നായ ഇന്‍ഡിഗോയുടെ 13 വിമാനങ്ങള്‍ റദ്ദാക്കി. 84 സര്‍വീസുകള്‍ ഇതുമൂലം തടസപ്പെടും. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കിയത്. എയര്‍ബസ് നിയോ എയര്‍ക്രാഫ്റ്റിലെ എന്‍ജിനുകള്‍ക്കാണു തകരാര്‍ കണ്ടെത്തിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ നാലാം സ്ഥാനത്താണ് ഇന്‍ഡിഗോ.
യുണൈറ്റഡ് ടെക്‌നോളജീസിന്റെ പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നിയാണ് എന്‍ജിന്‍ നിര്‍മിക്കുന്നത്. എന്‍ജിനുകളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നി ഇന്‍ഡിഗോയ്ക്ക് ഈ മാസം ആദ്യം നഷ്ടപരിഹാരം നല്‍കിയിരുന്നു. എന്നാല്‍ നഷ്ടപരിഹാരം എത്രയെന്ന് വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.
എന്‍ജിനുകള്‍ ഒരു വര്‍ഷം പോലും കഴിയാതെ നശിക്കുന്നതില്‍ ഇന്‍ഡിഗോ ആശങ്ക രേഖപ്പെടുത്തി. ഒട്ടേറെ വിമാനങ്ങളുടെ എന്‍ജിനുകള്‍ മാറ്റേണ്ടതായിട്ടുള്ള സാഹചര്യത്തില്‍ ആവശ്യമായ സ്‌പെയര്‍ പാര്‍ട്ടുകള്‍ ലഭിക്കാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. വിമാനത്തിന്റെ സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നതില്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് അദിത്യ ഘോഷ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.