കേരളത്തിലെ എന്‍ആര്‍ഐ അക്കൗണ്ടുകളില്‍ നിക്ഷേപം കൂടിയിട്ടുണ്ട്. രൂപയുടെ മൂല്യം കൂടുകയും വിദേശ കറന്‍സികളുടെ മൂല്യം ഇടിയുകയും ചെയ്തതോടെ വിദേശങ്ങളില്‍ നിന്നുള്ള പണം വരവില്‍ കുറവുണ്ടാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ കേരളത്തെ ഇത് ബാധിച്ചിട്ടില്ല. അതേസമയം യുഎഇയില്‍ നിന്നുള്ള പണത്തിന്റെ വരവില്‍ കുറവുണ്ടായിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊച്ചി: കേരളത്തിലേക്കുള്ള എന്‍ആര്‍ഐ നിക്ഷേപത്തില്‍ വര്‍ധന. ഡോളര്‍, പൗണ്ട്, യുഎഇ ദിര്‍ഹം എന്നിവയുള്‍പ്പെടെയുള്ളവയുടെ മൂല്യം കുറഞ്ഞെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് കുറവില്ലെന്നാണ് ബാങ്കുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശ പണം വരവില്‍ കേരളത്തിലെ മിക്ക ബാങ്കുകളും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ എന്‍ആര്‍ഐ അക്കൗണ്ടുകളില്‍ നിക്ഷേപം കൂടിയിട്ടുണ്ട്. രൂപയുടെ മൂല്യം കൂടുകയും വിദേശ കറന്‍സികളുടെ മൂല്യം ഇടിയുകയും ചെയ്തതോടെ വിദേശങ്ങളില്‍ നിന്നുള്ള പണം വരവില്‍ കുറവുണ്ടാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ കേരളത്തെ ഇത് ബാധിച്ചിട്ടില്ല.
അതേസമയം യുഎഇയില്‍ നിന്നുള്ള പണത്തിന്റെ വരവില്‍ കുറവുണ്ടായിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നാട്ടിലേയ്ക്ക് അത്യാവശ്യത്തിനുള്ള പണം മാത്രമാണ് യുഎഇയില്‍ നിന്നുള്ളവര്‍ അയയ്ക്കുന്നത്. വിദേശ നിക്ഷേപം ഏറ്റവും കൂടുതലുള്ളത് എസ്ബിഐയിലാണ്. രണ്ടാം സ്ഥാനത്ത് ഫെഡറല്‍ ബാങ്കാണ്. ഈ വര്‍ഷം വന്‍ വളര്‍ച്ചയാണ് ഫെഡറല്‍ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ ഇടിവാണ് കേരളത്തിലെ ബാങ്കുകളില്‍ വിദേശ നിക്ഷേപം കൂടാന്‍ കാരണം. ഗള്‍ഫ് രാജ്യങ്ങളിലെ നിക്ഷേപാവസരങ്ങള്‍ കുറഞ്ഞതും കേരളത്തിലെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ക്ക് ഗുണകരമായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.