
ന്യൂഡൽഹി: പാസ്പോർട്ട് വേരിഫിക്കേഷൻ പൂർത്തിയാക്കാനായി അപേക്ഷകർക്ക് പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടി വരില്ല. പാസ്പോർട്ട് അനുവദിക്കുന്നതിനായുള്ള പോലീസ് വേരിഫിക്കേഷൻ ഓൺലൈനാക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റംസുമായി (സിസിടിഎൻഎസ്) പാസ്പോർട്ട് സർവീസ് ബന്ധിപ്പിച്ച്, കാലതാമസം കൂടാതെ പാസ്പോർട്ട് വേരിഫിക്കേഷൻ നടത്തി ഓൺലൈൻ വഴി സേവനം ലഭ്യമാക്കാനാണ് നീക്കം.
ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ അപേക്ഷകൻ ഏതെങ്കിലും ക്രിമിനൽ കുറ്റകൃത്യത്തിൽ പങ്കാളിയാണെങ്കിൽ അക്കാര്യം സിസിടിഎൻഎസ് വഴി അറിയാനാകും.
ഇന്ത്യയിലുള്ള 15,398 പോലീസ് സ്റ്റേഷനുകളിൽ 14,284 സ്റ്റേഷനുകളും നിലവിൽ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റംസിന്റെ ഭാഗമാണ്. ഇവിടങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ക്രിമിനൽ കുറ്റങ്ങളിലെ പ്രതികളുടെ വിവരമെല്ലാം സിസിടിഎൻഎസ് ഡേറ്റാബേസിൽ ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.